കോന്നിയില്‍ പതിനേഴുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ പതിനേഴ് വയസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വട്ടക്കാവ് ശബരി ഭവനത്തില്‍ ശബരിയെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. പ്ലസ് ടു കഴിഞ്ഞ് അടൂരിലെ കോളേജില്‍ ബിരുദ പഠനത്തിന് അഡ്മിഷന്‍ എടുത്തിരിക്കുകയായിരുന്നു ശബരി. രാവിലെ ശബരിയുടെ അമ്മയാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് സ്ഥലത്തെ ഗ്രാമ പഞ്ചായത്ത് അംഗത്തെയും കോന്നി പോലീസിനെയും വിവരം ധരിപ്പിക്കുകയായിരുന്നു.

അമ്മയും സഹോദരിയും അമ്മൂമ്മയും ആയിരുന്നു സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ശബരിയുടെ അച്ഛന്‍ വിദേശത്താണ്. ഈ കഴിഞ്ഞ ശാസ്ത്രമേളയിലും ശബരി മത്സരിച്ച് വിജയിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികള്‍ നടപടികള്‍ സ്വീകരിച്ചു. കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...