കുടുംബസ്വത്തും ജോലിയും ലക്ഷ്യം ; അമ്മയെ കൊലപ്പെടുത്തിയ മകൾ ഉൾപ്പെടെ 7 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ജയ്പുർ : കുടുംബസ്വത്ത് കൈക്കലാക്കാനും സർക്കാർ ജോലി സ്വന്തമാക്കാനും വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ മകൾ കൊലപ്പെടുത്തി. ജയ്പുർ, പ്രതാപ് നഗർ സ്വദേശിനിയായ ആയുഷി ശർമ (23) ആണ് അമ്മ നീരജ് ശർമയെ (45) കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. അമ്മയുടെ മരണം ഒരു വാഹനാപകടമാക്കി മാറ്റാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആയുഷി അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മകനെ കോച്ചിങ് സെന്ററിൽ വിട്ട് മടങ്ങി വരികയായിരുന്ന നീരജിനെ അതിവേഗത്തിലെത്തിയ സ്‌കോർപിയോ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. വാഹനം ഇടിച്ചതിനെത്തുടർന്ന് നീരജ് ദൂരത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയും ചെയ്തു.

അപകടത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപെട്ടു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. നീരജിന്റെ ഭർത്താവ് ഒരു വർഷം മുൻപാണ് മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സർക്കാർ ജോലി നീരജിന് ലഭിച്ചിരുന്നു. ഈ ജോലി സ്വന്തമാക്കാനാണ് ആയുഷി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ, അമ്മയും മകളും തമ്മിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സ്വത്തുതർക്കവും നിലനിന്നിരുന്നു. ആയുഷി, അമ്മാവൻ, ബന്ധു എന്നിവർ ചേർന്നാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമയെ ഏഴ് ലക്ഷം രൂപ നൽകി വാടകക്കൊലയാളിയായി ഇവർ നിയോഗിച്ചു. ആദ്യമൊരു ശ്രമം നടത്തിയെങ്കിലും അത് പരാജയപെട്ടു.

പിന്നീട് ഒരു മാസം നീരജിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് സ്‌കോർപിയോ ഉപയോഗിച്ച് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നീരജിന്റെ സഹോദരൻ രാകേഷ് കുമാർ ശർമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മകൾ ആയുഷിയും ഭർത്തൃവീട്ടുകാരും ബന്ധുക്കളും ചേർന്ന് സ്വത്തുമായി ബന്ധപ്പെട്ട് തന്നെ ഉപദ്രവിക്കുന്നതായി നീരജ് നേരത്തെ പരാതിപ്പെട്ടിരുന്നതായും പലതവണ വധഭീഷണി നേരിട്ടിരുന്നതായും അദ്ദേഹം പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...