റാന്നി ഇടമണ്‍ ജംഗ്ഷന് സമീപത്തെ കലുങ്കിന് വീതിയില്ല ; യാത്രക്കാര്‍ വലയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌ വീതി കൂട്ടി നിര്‍മ്മിച്ചപ്പോഴും ഇടമണ്‍ ജംഗ്ഷനും ഓട്ടോ സ്റ്റാന്‍റിനും ഇടയിലുള്ള ചെറിയ കലുങ്ക് വീതി കൂട്ടിയില്ലെന്ന് ജനങ്ങളുടെ പരാതി. തീരെ വീതി കുറവായ ഈ ഭാഗത്ത് ചെറിയ വാഹനങ്ങള്‍ക്ക് പോലും കടന്നുപോകുവാന്‍ കഴിയുന്നില്ല. കലുങ്ക് വീതികൂട്ടി നിര്‍മ്മിക്കണമെന്ന് ജനപ്രതിനിധികളോട് പ്രദേശത്തെ ജനങ്ങളും സ്ഥിരം യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അധികൃതര്‍ ആരും തന്നെ ഈ ആവശ്യം മുഖവിലക്കെടുത്തില്ല. ഇപ്പോള്‍ മന്ദമരുതി വെച്ചൂച്ചിറ റോഡ് വീതികൂട്ടി നിര്‍മ്മിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലേക്ക് എത്തി. റോഡ്‌ ടാറിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ ആകൃതിയിലുള്ള വളവായതിനാല്‍ ഈ ഭാഗത്ത് വാഹനം കടന്നുപോകാന്‍ പ്രയാസം നേരിടുന്നുണ്ട്.

റാന്നി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ കലുങ്കിന് മുകളില്‍ കൂടി നിരവധി വാഹനങ്ങള്‍ ഒരു ദിവസം കടന്നുപോകുന്നുണ്ട്. റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഈ കലുങ്ക് കൂടി ഉള്‍പ്പെട്ടിരുന്നു എങ്കില്‍ ഈ പ്രശ്നത്തിന് പൂര്‍ണ്ണമായി പരിഹാരം കാണാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും അധികാരികള്‍ ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കലുങ്കിന് വീതി കൂട്ടി നിര്‍മ്മിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുവാന്‍ റാന്നി എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...