വീണ്ടും ചാന്ദിപുര വൈറസ് : ഗുജറാത്തിൽ മൂന്നുകുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തിൽ വീണ്ടും ഭീതിപടർത്തി ചാന്ദിപുര വൈറസ്. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ രോഗബാധിതരായി മരിച്ചു. സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരനാണ് ഒടുവിൽ മരിച്ചത്. നാലുദിവസം മുമ്പാണ് ഗുരുതരാവസ്ഥയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിച്ചു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലുംവയസ്സുള്ള കുട്ടികളാണ് ഈയാഴ്ച ആദ്യം മരിച്ചത്. നിലവിൽ അഞ്ചോളം പേരിൽ രോഗം സംശയിക്കുന്നുണ്ടെന്ന് ഹിമത് നഗർ ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുകുട്ടികൾ രോഗമുക്തരാവുകയും ചെയ്തിരുന്നു.

നിലവിൽ രണ്ടുകുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളു. മൂന്നുമരണം സ്ഥിരീകരിച്ചതോടെ രോഗബാധിത പ്രദേശങ്ങളിൽ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾതോറും പരിശോധനകൾ നടത്തുന്നുണ്ട്. കടുത്ത പനി, ഛർദ്ദി, വയറിളക്കം പോലുള്ള രോഗലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ അടിയന്തര വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ കുടുംബങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024 ജൂലായിലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....