കലഞ്ഞൂര്‍ ഒന്നാംകുറ്റിയില്‍ കാര്‍യാത്രികനെ ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൂടല്‍ : കലഞ്ഞൂര്‍ ഒന്നാംകുറ്റിയില്‍ കാര്‍യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മര്‍ദ്ദിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കലഞ്ഞൂര്‍ കാലായില്‍ ആറ്റൂര്‍ ഭാഗം നന്ദനം വീട്ടില്‍ അഭിനന്ദ്‌ (24) ആണ്‌ പിടിയിലായത്‌. മാങ്കോട്‌ മണക്കാട്ടുപുഴ തെക്കേക്കര പുത്തന്‍ വീട്ടില്‍ എം ഐ ഇബ്‌നൂസി(63)നാണ്‌ യുവാവിന്റെ മര്‍ദ്ദനമേറ്റത്‌. പത്തനാപുരത്തേക്ക്‌ കാര്‍ ഓടിച്ചുപോയ ഇയാളെ സൈഡ്‌ കൊടുത്തില്ലെന്നാരോപിച്ച്‌ ഒന്നാം കുറ്റിയില്‍ ബൈക്ക്‌ മുന്നില്‍ കയറ്റി വഴിതടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട പ്രതി ഗ്ലാസിനുള്ളിലൂടെ കൈയിട്ട്‌ മുഖത്ത്‌ ഇടിച്ചു.

തുടര്‍ന്ന്‌ ഡോര്‍ തുറന്ന്‌ പുറത്തിറക്കി തലക്കും ദേഹത്തും അടിക്കുകയും താഴെ വീണപ്പോള്‍ തറയിലിട്ട്‌ ചവിട്ടുകയും ചെയ്‌തു. സമീപത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ്‌ ഇയാള്‍ മര്‍ദ്ദനം നിര്‍ത്തിയത്‌. സെന്‍ട്രല്‍ വെയര്‍ഹൗസിങ്‌ കോര്‍പറേഷനില്‍ നിന്നും വിരമിച്ച ഇബ്‌നൂസ്‌ മുന്‍ സൈനികനുമാണ്‌. സാധനങ്ങള്‍ വാങ്ങാന്‍ പത്തനാപുരത്തേക്ക്‌ പോകുകയായിരുന്നു. ചാറ്റല്‍ മഴ കാരണം പതിയെ കാര്‍ ഓടിച്ചുപോയ ഇദ്ദേഹത്തിന്റെ പിന്നാലെ ഹോണ്‍ മുഴക്കി വന്ന പ്രതി വാഹനം ഒതുക്കി കൊടുത്തപ്പോള്‍ മുന്നില്‍ കയറി തടഞ്ഞു മര്‍ദ്ദിച്ചതായി മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ കൂടല്‍ പോലീസ്‌ യുവാവിനെ കസ്‌റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...