ചാലക്കുടി നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കണ്ണമ്പുഴ ക്ഷേത്ര പരിസരത്തു കൂട് സ്ഥാപിച്ചു. തെക്കേടത്തു മനയുടെ വളപ്പിലാണു കൂട് സ്ഥാപിച്ചത്. ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നേരത്തെ സ്ഥാപിച്ചിരുന്ന കൂടാണ് ഇവിടേക്കു കൊണ്ടു വന്നത്. മംഗലശേരിയിൽ മറ്റൊരു കൂടുണ്ട്. 24നു പുലർച്ചെയാണു അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണ വീട്ടുമുറ്റത്തു കൂടി പുലി നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ കണ്ടത്. കൂടിനു സമീപത്തേക്ക് പോകുന്നതിനു വിലക്കുണ്ട്. ചാലക്കുടിയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ച ഭാഗംചാലക്കുടിയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ച ഭാഗം24നു ശേഷം ആരെങ്കിലും പുലിയെ കാണുകയോ സിസിടിവി ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിയുകയോ ചെയ്തിട്ടില്ലെങ്കിലും ജാഗ്രത നിർദേശം തുടരുകയാണ്.

വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം രാത്രിയിലും നിരീക്ഷണം തുടരുന്നുണ്ട്. പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകളും പിന്നീടു കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും സ്ഥലത്തു പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ വനംവകുപ്പിനെ അറിയിക്കാനും നിർദേശിച്ചു. ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ 9188407329 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....