കാര്‍ യാത്രക്കാരെ മര്‍ദിച്ചു ; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ യാത്രക്കാരെ മര്‍ദിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കി. ബസ് ഡ്രൈവര്‍ തിരുവങ്ങൂര്‍ സ്വദേശി ശബരീഷിനെ ഇന്നലെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് തട്ടിയത് കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. കോഴിക്കോട് മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപത്തുവെച്ചാണ് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. കാറില്‍ ബസ് തട്ടിയിട്ടും നിര്‍ത്താതെ പോയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം.

ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷാണ് അറസ്റ്റിലായത്. മര്‍ദനമേറ്റയാളുടെ ഭാര്യയോട് അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. ഇവരുടെ മകനാണ് വീഡിയോ പകര്‍ത്തിയത്. കുടുംബത്തിന്റെ പരാതിയില്‍ ഡ്രൈവര്‍ ശബരീഷിനെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ബസ് കസബ പോലീസിന്റെ കസ്റ്റഡിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...