കോഴിക്കോട്‌ നിർത്തിയിട്ട കാർ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : കോഴിക്കോട്‌ മെഡിക്കൽ കോളേജിന്‌ സമീപം റോഡിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ദേവഗിരി കോളേജ്‌ റോഡിൽ നിർത്തിയിട്ട പാലക്കോട്ടുവയൽ സ്വദേശി അക്ഷയ്‌ ടോം അഗസ്റ്റിന്റെ കാറാണ്‌ ചൊവ്വാഴ്‌ച രാവിലെ പത്തരയോടെ കത്തിയത്‌.

ക്വാറന്റൈനിൽ കഴിയുകയായിരുന്ന അക്ഷയ്‌ ആർടിപിസിആർ ടെസ്റ്റിന്‌ വേണ്ടിയാണ്‌ മെഡിക്കൽ കോളേജിന്‌ സമീപത്തെ ലാബിലെത്തിയത്‌. കാർ പാർക്ക്‌ ചെയ്‌ത്‌ ഇറങ്ങിയപ്പോഴാണ്‌ മുന്നിലെ സൈഡ്‌ സീറ്റിൽ നിന്ന്‌ പുക ഉയരുന്നത്‌ കണ്ടത്‌. തീയണയ്‌ക്കാൻ ശ്രമിക്കുമ്പോഴേയ്‌ക്കും ഡോറിന്റെ സൈഡിൽ കരുതിയിരുന്ന സാനിറ്റൈസർ കുപ്പിയിലേക്ക്‌ തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. ഷോർട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

പരിസരത്ത്‌ ആരുമില്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. വെള്ളിമാടുകുന്ന്‌ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ഒ കെ അശോകൻ, കെ ടി രാജീവൻ, ലതീഷ്‌, റാഷിദ്‌, ജിതിൻ, ജിതിൻരാജ്‌, ഷൈലേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീയണച്ചത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...