ആലപ്പുഴ : കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നിന് അഗ്നിരക്ഷാസേന ഓഫിസിന് സമീപം ആലപ്പുഴ – അമ്പലപ്പുഴ തോട്ടിൽ പോഞ്ഞിക്കര ഭാഗത്തായിരുന്നു അപകടം. കെഎസ്ആർടിസി റോഡിൽ നിന്നു ചുങ്കം റോഡിലേക്ക് വരികയായിരുന്നു കാർ. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണു (31), ദേവനാരായണൻ (26) എന്നിവരെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ എസ്.പ്രസാദിന്‍റെ ചുമതലയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, എഎസ്ടിഒ ഗ്രേഡ് എ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി. സന്തോഷ്, ടി. ജെ. ജിജോ, എ. ജെ. ബഞ്ചമിൻ, സനൽകുമാർ, എച്ച്. പ്രശാന്ത്, എം. പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























