പത്തുവയസുകാരിയെ അഞ്ച് ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട് ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പത്തുവയസുകാരിയായ വീട്ടുജോലിക്കാരിയെ അഞ്ചു ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത. ഈ ദിവസങ്ങളിലെല്ലാം കുട്ടി പട്ടിണിയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. ബേസ-പിപ്ല റോഡിലെ അഥർവ നഗരിയിലെ വീട്ടിൽ താമസിക്കുന്ന താഹ അർമാൻ ഇസ്തിയാഖ് ഖാൻ -ഹിന ദമ്പതികളാണ് പെൺകുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. പെൺകുട്ടിയെ കുളിമുറിയിൽ പൂട്ടിയിട്ട് കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത ശേഷം വാതില്‍ പൂട്ടി ദമ്പതികള്‍ സ്ഥലം വിടുകയായിരുന്നു.

വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനായി ഫ്‌ളാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരാണ് പെണ്‍കുട്ടിയെ കണ്ടത്. തുടർന്ന് ജീവനക്കാർ അയൽവാസികളെ വിവരമറിയിക്കുകയും പൂട്ട് തകർത്ത് പെൺകുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു. താഹ അർമാനെ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഹിനയും ഭാര്യാസഹോദരനായ അസ്ഹറും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...