സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം പേർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം ഗുണഭോക്താക്കൾ. ജൂൺ വരെ പെൻഷൻ വാങ്ങിയ 63 ലക്ഷം പേരിൽ 59.5 ലക്ഷം പേരാണ് ആഗസ്റ്റ് 31 വരെ മസ്റ്റർ ചെയ്തത്. മസ്റ്ററിങ് ചെയ്യാത്തവർക്ക് മസ്റ്ററിങ്ങ് ചെയ്യുന്നതിനായി പിന്നീട് അവസരമുണ്ട്. എന്നാൽ ആ മാസം മുതലുള്ള പെൻഷൻ മാത്രമേ അവർക്ക് ലഭിക്കൂ. 2022 ഡിസംബര്‍ 31 വരെ ക്ഷേമ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിർദേശം. ഇതുപ്രകാരം ജൂൺ മാസം വരെ പെൻഷൻ വാങ്ങിയ 63 ലക്ഷത്തോളം ഗുണഭോക്താക്കളിൽ നിന്ന് മസ്റ്ററിങ് ചെയ്തവരാണ് 59.5 ലക്ഷം പേർ. 53 ലക്ഷം പേർ നേരിട്ട് മസ്റ്റർ ചെയ്തപ്പോൾ 6.5 ലക്ഷം പേരുടെ വീട്ടിലെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. പുതിയ കണക്ക് പ്രകാരം ഗുണഭോക്താക്കളുടെ ലിസ്റ്റിലുള്ള 3.5 ലക്ഷത്തോളം പേർ മസ്റ്റർ ചെയ്തിട്ടില്ല.

അവസാന ദിവസമായ ആഗസ്റ്റ് 31ന് വെറും 4,000 പേർ മാത്രമാണ് മസ്റ്റർ ചെയ്‌തത്. രണ്ട് തവണ മസ്റ്ററിങ്ങിന് സമയം നീട്ടി നൽകിയിരുന്നു. മസ്റ്റർ ചെയ്യാത്ത 3.5 ലക്ഷം പേരെ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ നിലവിൽ തീരുമാനിച്ചിട്ടില്ല. സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് എല്ലാ മാസവും ഒന്നു മുതൽ 20 വരെ മസ്റ്ററിങ് ചെയ്യാം. എന്നാൽ മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. സംസ്ഥാനത്തെ മരണ നിരക്ക് അടക്കമുള്ള കാരണങ്ങൾ പരിഗണിച്ചാൽ ഈ 59.5 ലക്ഷം ഗുണഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ വർധനയ്ക്ക് സാധ്യത ഇല്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...