മൂന്നാര്‍ : മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര് മരിച്ചു.
ആറ് പേരെ രക്ഷപെടുത്തി. എട്ട് മാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ബൈസന്‍വാലി റോഡിലേക്കാണ് വാഹനം മറിഞ്ഞത്. വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഉറങ്ങിപ്പോയതോ വഴി നിശ്ചയമില്ലാതിരുന്നതോ ആണ് അപകടകാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. കാറിലുണ്ടായിരുന്നവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
RECENT NEWS
Advertisment