കെഎസ്‌ആര്‍ടിസി ശമ്പള വിഷയം ; ധനവകുപ്പുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ശമ്പളപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചര്‍ച്ചകളുമായി സര്‍ക്കാര്‍. ഉടന്‍ തന്നെ ധനവകുപ്പുമായി ചര്‍ച്ച നടത്തി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാണ് ഗതാഗതവകുപ്പിന്റെ നീക്കം. മാസം പകുതി പിന്നിട്ടിട്ടുപോലും ശമ്പളം വിതരണം ചെയ്യാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാതിരുന്നതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരം കടുപ്പിക്കുന്നത്. ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ഉന്നയിക്കുന്ന ആരോപണം.

ഭരണാനുകൂല സംഘടന സിഐടിയുവും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നത്. മന്ത്രിസഭാ യോഗത്തില്‍ ശമ്പള പ്രതിസന്ധി പരിഗണിക്കാതിരുന്നത് വീണ്ടും പ്രതിഷേധത്തിനിടയാക്കി. ഇതേതുടര്‍ന്ന് ഗതാഗതവകുപ്പ് മന്ത്രിയും ധനമന്ത്രിയും കൂടിയാലോചനകള്‍ നടത്തിയെങ്കിലും അന്തിമതീരുമാനമായില്ല. 23 ന് മുന്‍പ് ശമ്പളം പൂര്‍ണമായി നല്‍കാനാണ് ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...