Monday, June 17, 2024 4:16 am

തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ഇന്ന്. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുന്‍പേ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇതേ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് പ്രസിഡന്റിനെയും ഉച്ചയ്ക്കു 2മണിക്ക് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു തിരുവന്‍വണ്ടൂര്‍. പ്രസിഡന്റ് ബിന്ദു കുരുവിളയ്ക്കും വൈസ് പ്രസിഡന്റ് ബീന ബിജുവിനുമെതിരെ ബിജെപിയുടെ അവിശ്വാസപ്രമേയം കഴിഞ്ഞ മാസം 29ന് ചര്‍ച്ചയ്‌ക്കെടുക്കും മുന്‍പേ ഇരുവരും രാജിവച്ചിരുന്നു.

പ്രമേയത്തിന്റെ നടപടികള്‍ തുടങ്ങിയപ്പോഴാണു ഇരുവരും സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയ വിവരം പുറത്തറിയുന്നത്. എല്‍ഡിഎഫ് അംഗങ്ങള്‍ ഒഴികെയുള്ള ഒന്‍പതു പഞ്ചായത്തംഗങ്ങള്‍ ഹാജരായിരുന്നു. ബിജെപി 5, എല്‍ഡിഎഫ്4, കോണ്‍ഗ്രസ് 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണു പഞ്ചായത്തിലെ കക്ഷിനില. കോണ്‍ഗ്രസ് അംഗങ്ങളുടെ 3 വീതം വോട്ടുകള്‍ കൂടി നേടി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു രണ്ടു തവണ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. എന്നാല്‍ 3ാം തവണയും സമാനരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭരണത്തിലേറാന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ സജു ഇടക്കല്ലില്‍ ആണു ബിജെപി സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കലാ രമേശും മത്സരിക്കുമെന്നു മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പറഞ്ഞു. മുന്‍പു 2 തവണ നടന്ന തിരഞ്ഞെടുപ്പുകളിലും ഇവര്‍ തന്നെയായിരുന്നു സ്ഥാനാര്‍ഥികള്‍. ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ ശ്രമിക്കുമെന്നു സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാജി കുതിരവട്ടം പറഞ്ഞു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുമെന്നും സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുകയെന്നതാണു നിലപാടെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പി.വി ജോണ്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞടുപ്പും സില്‍വര്‍ലൈന്‍ പ്രശ്‌നവും കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍പത്തേതു പോലെ സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്ന കാര്യം സംശയത്തിലാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും ബിജെപി അധികാരത്തിലേറാതിരിക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യം സ്വതന്ത്ര അംഗം പി.വി സജന് ഗുണകരമാകുമോ എന്ന കാര്യം ഇന്നറിയാം. അപ്പോഴും വൈസ് പ്രസിഡന്റ് സ്ഥാനം കീറാമുട്ടിയാകും. രാഷ്ട്രീയസാഹചര്യം കണക്കിലെടുത്തു തീരുമാനമെടുക്കുമെന്നു സ്വതന്ത്രന്‍ പി.വി സജന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...