ലേലം വീണ്ടും തുടങ്ങിയിട്ടും ഏലക്കയ്‌ക്ക് ന്യായവിലയില്ല ; ഇടുക്കിയില്‍ പ്രതിസന്ധിയും പ്രതിഷേധവും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ലേലം വീണ്ടും തുടങ്ങിയിട്ടും ഏലക്കയ്ക്ക് ന്യായവില കിട്ടാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചില്ലറ വിപണിയിൽ കൊടുക്കുമ്പോൾ കിട്ടിയിരുന്ന വിലപോലും ഇപ്പോഴില്ലെന്നാണ് ഇവരുടെ ആശങ്ക. സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.

ലോക്ക് ഡൗണിൽ കുരുങ്ങി രണ്ടരമാസത്തോളം നിന്നുപോയ ഏലക്ക ലേലം കഴിഞ്ഞ 29നാണ് പുനരാരംഭിച്ചത്. ആദ്യദിവസങ്ങളിൽ നേരിയ പ്രതീക്ഷ നൽകിയെങ്കിലും പിന്നെ വില ഇടിഞ്ഞു. 1400 രൂപയാണ് നിലവിലെ ശരാശരി വില. ലോക്ക് ഡൗണ്‍ സമയത്ത് ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ 1700 വരെ കിട്ടിയിരുന്നിടത്താണ് ഇങ്ങനെ. നിയന്ത്രണങ്ങൾ ഇപ്പോഴുമുള്ളതിനാൽ ലേലം വിളിക്കാൻ തമിഴ്നാട്ടിലേയും ഉത്തരേന്ത്യയിലേയും വ്യാപാരികൾ എത്താത്തതാണ് വില ഉയരാത്തിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

പ്രളയവും കൊവിഡുമെല്ലാമായി നട്ടംതിരിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ വലിയ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ഇവർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....