ചായയില്‍ ഒരു ഏലക്ക ഇട്ട് കുടിച്ചാല്‍ ടേസ്റ്റ് തന്നെ മാറില്ലേ? അതാണ് ഏലക്കായുടെ പവര്‍. ഇത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഏലക്കയ്ക്കുണ്ട്. ആന്റിഓക്സിഡന്റുകള്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ഏലം ചേര്‍ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പരിശോധിക്കാം. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കാനും, വയറുവേദന, ഗ്യാസ് തുടങ്ങിയ സാധാരണ ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും ഏലം സഹായിക്കും. ഏലക്ക ചവയ്ക്കുന്നത് നിങ്ങളുടെ ശ്വാസം നന്നാക്കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഏലത്തിലെ സജീവ സംയുക്തങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ശരീര വീക്കം കുറയ്ക്കാനും സന്ധിവാതം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും സഹായിക്കും.
മെച്ചപ്പെട്ട രക്തപ്രവാഹവും രക്തചംക്രമണവും പ്രോത്സാഹിപ്പിക്കുന്ന പ്രകൃതിദത്ത മരുന്ന് കൂടിയാണ് ഏലം. ഇത് രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഏലക്ക ഉപയോഗം രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷനും അനുബന്ധ ഹൃദയ രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. ഏലക്കയിലെ എണ്ണകള്‍ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കുമെതിരെ പോരാടാന്‍ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും.