പത്തനംതിട്ട : രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗോജ്ജ്വലമായ പ്രവർത്തനം നടത്തി ഭരണ മികവിലൂടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഇന്ന് കാണുന്ന രീതിയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്രാ മണ്ഡലം കോൺഗ്രസ് കൺവൻഷനും പുതിയതായി നിയമിതനായ മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്തിന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് രാജ്യത്തിന് നല്കിയ ഭരണ നേട്ടങ്ങളെ തള്ളിപ്പറയുവാനും നേതാക്കളെ തമസ്കരിക്കുവാനുമുള്ള സംഘപരിവാർ ശ്രമങ്ങൾ ചരിത്ര നിഷേധമാണെന്നും കാലം ഇതിന് കണക്കുചോദിക്കുമെന്നും ഡി..സി.സി പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ഡി.സി.സി അംഗങ്ങളായ പി.കെ. ഗോപി, ജെയിംസ് കീക്കരിക്കാട്ട്, മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് സി.യു.സി ഇംപ്ളിമെന്റിംഗ് ഓഫീസർ ജെസ്സി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബേബി മൈലപ്രാ, ബിജു സാമുവൽ, ജേക്കബ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, സുനിൽകുമാർ, ജോർജ്ജ് യോഹന്നാൻ, ആർ.പ്രകാശ്, സിബി ജേക്കബ്
ജോബി മണ്ണാരക്കുളഞ്ഞി, അനിതാ മാത്യു, ബിന്ദു ബിനു, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033