മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി.) ഇന്ത്യസഖ്യം വിട്ട ഡി.എം.കെ.യും ആം ആദ്മി പാർട്ടിയും ചേർന്ന് ദേശീയതലത്തിൽ മൂന്നാംമുന്നണിയുണ്ടാക്കാൻ നീക്കം. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മുന്നണി ദൃഢപ്പെടുത്താനാണ് നീക്കമെന്നാണ് സൂചന. നീറ്റ് ക്രമക്കേടിനെതിരേ ഡൽഹിയിൽ അരങ്ങേറിയ പ്രക്ഷോഭം വിജയിച്ചതിനെത്തുടർന്ന് സി.ജെ.പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ഒരു വാർത്താ ചാനലിന്റെ ചർച്ചയിൽ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരായി ചൂണ്ടിക്കാട്ടിയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരെയാണ്.

ഇതോടെയാണ് സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ചേർന്ന് മൂന്നാം മുന്നണിയുണ്ടാക്കുന്നെന്ന അഭ്യൂഹം ശക്തമായത്. അഭിജീത് ദീപ്‌കെ 2020 മുതൽ 2023 വരെ ആം ആദ്മിയുടെ സാമൂഹിക മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, കെജ്‌രിവാൾ സർക്കാരിലെ വിദ്യാഭ്യാസവകുപ്പിൽ കമ്യൂണിക്കേഷൻ വിഭാഗം ഉപദേഷ്ടാവുമായിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് അധികാരം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്, വി.സി.കെ., മുസ്‌ലിംലീഗ് എന്നിവ സഖ്യത്തിൽനിന്ന് പിന്മാറുകയും ഭരണകക്ഷിയായ ടി.വി.കെ.യെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിലും ടി.വി.കെ.യ്ക്കൊപ്പമായിരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസും ഡി.എം.കെ.യും തമ്മിലുള്ള ബന്ധം ഏതാണ്ട് തകർന്നിരിക്കുകയാണ്. ഡി.എം.കെ. സഖ്യത്തിലുണ്ടായിരുന്ന ഇടതുപക്ഷം, സർക്കാർ രൂപവത്കരിക്കുന്നതിനു ടി.വി.കെ.യ്ക്ക് പിന്തുണ നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു സഖ്യത്തിലുമില്ലെന്നാണ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....