ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ 4 പ്രതികൾ. കേസിലെ പതിനാറാം പ്രതിയും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു ഉൾപ്പെടെ 4 പ്രതികളുടെ മൊബൈൽ ഫോൺ ഇതുവരെ അന്വേഷണസംഘത്തിന് തുറന്നു പരിശോധിക്കാൻ സാധിച്ചിട്ടില്ല. പോലീസ് ആവശ്യപ്പെട്ടെങ്കിലും ‌മൊബൈൽ ഫോൺ തുറക്കുന്നതിനുള്ള പാസ്‌വേഡ് പ്രതികൾ കൈമാറാത്തതാണു വെല്ലുവിളി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണസംഘം പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നത്.

കോടതി ഇടപെടലിലൂടെ 4 പ്രതികളുടെ മൊബൈൽ ഫോൺ തുറന്നു പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ അടുത്തനീക്കം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. കേസിൽ ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനാണ് പ്രതികൾ മൊബൈൽ ഫോൺ പരിശോധനയെ എതിർക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. അതിനിടെ ഐ.പി.ബിനുവിന്റെയും, ഒന്നാംപ്രതി നിധിൻ രാജിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹർജി മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. ജാമ്യത്തിലിറങ്ങിയ ഇരുവരും മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിക്കുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.

പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിലൂടെ പ്രതികൾ തങ്ങളുടെ സ്വാധീനം തെളിയിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നും ഇതു ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും കാട്ടിയാണ് ഹർജി നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ്കുമാർ ഹാജരാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....