വൃക്കകളെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ; അറിയാം….

For full experience, Download our mobile application:
Get it on Google Play

മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

ഒന്ന്…
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യകരമായ ഭക്ഷണശീലം തെരഞ്ഞെടുക്കാം. ഇതിനായി ആദ്യം ഡയറ്റില്‍ നിന്നും പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല. കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങളും കഴിയുന്നതും ഒഴിവാക്കുക.

രണ്ട്…
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഇതിനായി ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കളികളും കഴിക്കുക. സസ്യാഹാരങ്ങളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്…
കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും.

നാല്…
ആരോഗ്യകരമായ ഫാറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി അവക്കാഡോ, നട്സ് തുടങ്ങിയവ കഴിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...