സംസ്ഥാനത്ത് വെളുത്തുള്ളിയുടെ വില വർധിച്ചു

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : ഇതാ ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു. കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.വാങ്ങിയശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ള സ്റ്റോക്ക് തീർന്നാൽ ഇനി വാങ്ങില്ലെന്നും കടയുടമകൾ പറഞ്ഞു. ഒരു കിലോ വെളുത്തുള്ളി രണ്ട് ദിവസം കടയിലെ ചാക്കിലിരുന്നാൽ 100-150 ഗ്രാം വീതം കുറയും.

ഇപ്പോഴത്തെ വിലയിൽ ഇത് നഷ്ടത്തിനിടയാക്കുമെന്നതിനാൽ വില്പന അവസാനിപ്പിക്കുകയാണെന്ന് അവർ പറയുന്നു. ഹോട്ടലുകളും കാറ്ററിംഗുകാരുമാണ് വില വർദ്ധനയിൽ ഏറെ കഷ്ടപ്പെടുക. നോൺ വെജ്, ചൈനീസ് വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് വെളുത്തുള്ളി.കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിൽ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട്, മൂന്ന് ലോഡായി കുറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി വെളുത്തുള്ളിയെത്തുന്നത്. ഒരു മാസം മുമ്പ് കിലോയ്ക്ക് 130 രൂപയായിരുന്നു വില.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല ; പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസ് : എട്ട്...

0
തലശ്ശേരി : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

0
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്....