കെയര്‍ ഹോം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഹകരണവകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന കെയര്‍ഹോം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി മലപ്പുറം താനൂര്‍ മണ്ഡലത്തിലെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലും, പൊന്നാനി താലൂക്കിലെ എടപ്പാള്‍ പഞ്ചായത്തിലും നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് പദ്ധതികള്‍ക്കും ആവശ്യമായ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. താനൂരില്‍ ഒരേക്കര്‍ സ്ഥലമാണ് ഇപ്പോള്‍ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. പി.ഡ്ബ്ള്യു.ഡി കെട്ടിട വിഭാഗത്തിന്‍റെ പരിശോധനയും പൂര്‍ത്തിയായി. പൊന്നാനി എടപ്പാള്‍ പഞ്ചായത്തിലെ 102 സെന്‍റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. ഒന്നാംഘട്ടത്തില്‍ 2093 വീടുകള്‍ പൂര്‍ത്തീകരിച്ച പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ ഇതുവരെ 58 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. പാലക്കാട് വില്ലേജില്‍ കണ്ണാടി-2 ല്‍ 28 ഗുണഭോക്താക്കള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന ഫ്ളാറ്റിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുള്‍ റഹ്മാന്‍, പൊന്നാനി എം.എല്‍.എ പി നന്ദകുമാര്‍, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...