കരിയർ അക്കാദമി സൗജന്യ പിഎസ് സി കോച്ചിംഗ് അക്കാദമിയുടെ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: എംഎൽഎയുടെ കരിയർ അക്കാദമി സൗജന്യ പിഎസ് സി കോച്ചിംഗ് അക്കാദമിയുടെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. റാന്നിയിലെ ചെറുപ്പക്കാർക്ക് തൊഴിൽ പരീക്ഷകളിൽ മികവാർന്ന പരിശീലനം ഒരുക്കി പി എസി, യുപിഎസി, സിവിൽ സർവീസ്, ബാങ്ക്, റെയിൽവേ, കമ്പനി, പോർട്ട്, കോർപ്പറേഷൻ എന്നീ തൊഴിൽ മേഖലകളിലേക്ക് ജോലി ലഭിക്കുന്നതിന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

കരിയർ അക്കാദമിയുടെ ആദ്യ പരിശീലന പദ്ധതിയായ സൗജന്യ പി എസ് സി കോച്ചിംഗ് ആരംഭിച്ചു. എല്ലാ ആഴ്ചയിലും ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 10 30 മുതൽ പകൽ 12 30 വരെയാണ് പരിശീലനം. വാദി പെരുമ്പുഴയിൽ എൻഎസ്എസ് റാന്നി താലൂക്ക് യൂണിയൻ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് വെച്ചാണ് പരിശീലനം നടക്കുക. കേരള പിഎസിയുടെ വിവിധ പരീക്ഷ എഴുതാൻ യോഗ്യരായ നിയോജകമണ്ഡലത്തിലെ യുവതീ യുവാക്കൾക്ക് സൗജന്യ പരിശീല പദ്ധതി പ്രയോജനപ്പെടുത്താം. ജില്ലാ പോലീസ് ചീഫ് ആർ ആനന്ദ്, കുര്യാക്കോസ് മാർ ഇവാനിയോസ്, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. വി ആർ രാധാകൃഷ്ണൻ, ബാംഗ്ലൂർ ക്രിസ്ത്യൻ കോളേജ് ചെയർമാൻ സുനീഷ് ജോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില, കരിയർ അക്കാദമി കോ ഓർഡിനേറ്റർ ബിബിൻ കല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....