തിരുവനന്തപുരം : ഇടുക്കി ജില്ലാ ഓഫീസിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചതായി പിഎസ് സി അറിയിപ്പ്. ആസ്ഥാന ഓഫീസിലേയും മേഖലാ ഓഫീസുകളിലേയും മറ്റ് ജില്ലാ ഓഫീസുകളിലേയും അഭിമുഖത്തിന് മാറ്റമില്ല എന്നുകൂടി പി എസ് സി അറിയിപ്പിൽ പറയുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ് നൽകിയിരിക്കുന്നത്. 24-11-2021 മുതൽ 26-11-2021 വരെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖമാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാൽപതിലധികം തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലായി 45 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പിഎസ്സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒഴിവുകളുണ്ട്. ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) – ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), ഫിറ്റര്‍ കാര്‍ഷിക വികസന ക്ഷേമവകുപ്പ്.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) – സെക്യൂരിറ്റി അസിസ്റ്റന്റ് കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫീല്‍ഡ് ഓഫീസര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, പ്യൂണ്‍ / അറ്റന്‍ഡര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II അച്ചടിവകുപ്പ്, ബയോളജിസ്റ്റ് കാഴ്ചബംഗ്ലാവും മൃഗശാലയും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്)വ്യാവസായിക പരിശീലനം, റേഡിയോഗ്രാഫര്‍ ഗ്രേഡ് II ആരോഗ്യം, ഇലക്ട്രീഷ്യന്‍ ഭൂജലവകുപ്പ്, പ്ലാന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II കേരള സംസ്ഥാന പട്ടികജാതി / വര്‍ഗ വികസന കോര്‍പ്പറേഷന്‍ ക്ലിപ്തം.