കോടമഞ്ഞ് പുതച്ച് പൂച്ചക്കുളം ; സഞ്ചാരികൾക്ക് നവ്യാനുഭവം ഉണർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂച്ചക്കുളത്തിന്‍റെ വനമേഖലയെ പുതയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികൾക്ക് ദൃശ്യ ചാരുത പകരുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തേക്കുതോട്ടിലാണ് പൂച്ചക്കുളം എന്ന പ്രദേശം ഉൾപ്പെടുന്നത്. നഗരത്തിന്‍റെ അലോസരങ്ങൾ തെല്ലും കടന്നുചെല്ലാത്ത പൂച്ചക്കുളം മഞ്ഞുകാലമായാൽ മനോഹരിയാണ്. മാനത്ത് നിന്നും തൂവെള്ള മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയതുപോലെ പുകചുരുളുകൾ പോലെ തോന്നുന്ന കോടമഞ്ഞ് പ്രകൃതി സ്നേഹികളുടെ ഉള്ളിൽ നവ്യാനുഭവം ഉണർത്തുന്നു.

സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന പൂച്ചക്കുളം വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. വനത്തിനുള്ളിൽ നിന്നും ഉത്ഭവിച്ച് കല്ലിൽ തട്ടി ചിന്നി ചിതറി തെറിക്കുന്ന പൂച്ചക്കുളം വെള്ളച്ചാട്ടം ആരും നോക്കി നിന്നുപോകും. ടൂറിസം ഭൂപടങ്ങളിൽ ഇടം നേടാത്ത ഇവിടെ വിനോദ സഞ്ചാരത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. വലിയ വിനോദ സഞ്ചാര മേഖല അല്ലെങ്കിലും പഴയതും പുതിയതുമായ തലമുറയിലെ നിരവധി ആളുകൾ ഇവിടുത്തെ മഞ്ഞ് പെയ്യുന്ന മലനിരകളേയും പ്രകൃതി ഭംഗിയേയും ഇഷ്ടപെടുന്നുണ്ട്.

പ്രായഭേദമന്യേ നിരവധി പേർ കോടമഞ്ഞ് കാണുന്നതിനും ഇവിടെ എത്തിച്ചേരുന്നു. കണ്ണെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളിൽ മഞ്ഞ് പട്ടുപുതച്ച് കിടക്കുന്നത് കണ്ടാൽ മറ്റൊരു ലോകത്തിലെത്തിയ അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഇത് പുറം ലോകത്ത് എത്തിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നവരും ഉണ്ട്. പൂച്ചകുളത്തിന്‍റെ ഈ വശ്യ മനോഹാരിത ലോകം അറിയപ്പെടണമെന്നും സഞ്ചാരികളും പ്രദേശ വാസികളും ആഗ്രഹിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...