ഫുജൈറയില്‍ ലക്ഷങ്ങളുടെ കാര്‍ഗോ തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ഫുജൈറ : ഫുജൈറയില്‍ ലക്ഷങ്ങളുടെ കാര്‍ഗോ തട്ടിപ്പ് നടത്തിയ മലയാളികള്‍ മുങ്ങി. നാട്ടിലേക്കയക്കാന്‍ പ്രവാസികള്‍ നല്‍കിയ വിലപിടിപ്പിള്ള വസ്തുക്കളും ലക്ഷക്കണക്കിന്​ രൂപയുമായി ഉടമകള്‍ നാട്ടിലേക്ക്​ മുങ്ങിയതായി പരാതി. ഫുജൈറ ദിബ്ബയില്‍ പ്രവര്‍ത്തിച്ചിരുന്ന എ.എം.ടി കാര്‍ഗോ എന്ന സ്ഥാപനത്തിന്റെ ഉടമകളാണ്​ മുങ്ങിയത്​. ഉടമകളായ കോഴിക്കോട്​ പയ്യോളി സ്വദേശി അര്‍ഷദ്​, തൃശൂര്‍ സ്വദേശി ബാബു എന്നിവര്‍ക്കെതിരെ ഉപഭോക്​താക്കള്‍ യു.എ.ഇയിലും കേരളത്തിലും പരാതി നല്‍കി.

ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ നൂറുകണക്കിന്​ ​കാര്‍ഗോ ബോക്സുകളാണ്​ കെട്ടിക്കിടക്കുന്നത്​. ഇതിലെ വിലപ്പെട്ട സാധനങ്ങള്‍ എടുത്തശേഷമാണ്​ ഇവര്‍ മുങ്ങിയതെന്ന്​ പരാതിക്കാര്‍ പറയുന്നു. പ്രവാസികള്‍ പ്രതീക്ഷയോടെ നാട്ടിലേക്ക്​ അയക്കാന്‍ ഏല്‍പിച്ച നിരവധി സാധനങ്ങളാണ്​ ഇവിടെക്കിടന്ന്​ നശിക്കുന്നത്​. ഇവര്‍ മുങ്ങിയതോടെ സ്​പോണ്‍സറായ യു.എ.ഇ പൗരന്‍ ഈ സാധനങ്ങളെല്ലാം മറ്റൊരു ഫാമിലേക്ക്​ മാറ്റിയിട്ടുണ്ട്​. ബില്ലുമായി എത്തുന്നവര്‍ക്ക്​ ഈ സാധനങ്ങള്‍ തിരി​കെ നല്‍കാന്‍ സ്​പോണ്‍സര്‍ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. ഈ സ്ഥാപനം വഴി കാര്‍ഗോ അയച്ചവര്‍ ബില്ലുമായി ഇവിടെ നേരിട്ട്​ എത്തിയാല്‍ ഇവിടെയുള്ള സാധനങ്ങള്‍ തിരികെ നല്‍കുന്നുണ്ട്​.

കാര്‍ഗോ തുകയായി ഉപഭോക്​താക്കള്‍ അയച്ച ലക്ഷക്കണക്കിന്​ രൂപയുമായാണ്​ ഇവര്‍ മുങ്ങിയിരിക്കുന്നത്​. ഉപഭോക്​താക്കള്‍ക്കുപുറമെ കാര്‍ഗോയുമായി ബന്ധപ്പെട്ട മറ്റ്​ ഇടപാടുകാര്‍ക്കും ഇവര്‍ പണം നല്‍കാനുണ്ട്​. ഇവരുടെ ഫോണ്‍ സ്വിച്ച്‌​ ഓഫ്​ചെയ്ത നിലയിലാണ്​. 2019 വരെ സജീവമായിരുന്ന ഈ കമ്പനിയുടെ ​സമൂഹമാധ്യമ പേജുകള്‍ നിലവില്‍ നിര്‍ജീവമായ നിലയിലാണ്​. മലയാളികള്‍ക്കുപുറമെ ഇന്ത്യയിലെ മറ്റു​ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി പേരും ഇവരുടെ തട്ടിപ്പിന്​ ഇരയായി. ഇവര്‍ യു.എ.ഇ ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്​. മലയാളികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...