ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ മെകാനിക് വൈദ്യുതാഘാതമേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ മെകാനിക് വൈദ്യുതാഘാതമേറ്റ് മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഡല്‍ഹിയിലെ നിഹാല്‍ വിഹാര്‍ മേഖലയിലാണ് സംഭവം. ഒരു ഇ-റിക്ഷ ഗാരേജില്‍ മെകാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇയാളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. അതേസമയം സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 287, 304 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...

വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

0
പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,...