അപരനെ കരുതുന്നതാണ് സാഹോദര്യം ; ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: അപരനെ കുറിച്ചുള്ള കരുതലാണ് ഗാന്ധിയൻ ആശയങ്ങളുടെ കാതലും അഹിംസാ സിദ്ധാന്തത്തിന്റ അന്തസത്തയെന്നും അപരനെ ശത്രുവായി കരുതുന്ന ഇന്നത്തെ സമൂഹത്തിന് ഗാന്ധിജി നൽകിയ അഹിംസ പാഠങ്ങൾ ശീലിക്കുവാൻ കഴിഞ്ഞാൽ മാത്രമേ അശാന്തിയാകുന്ന ആഴക്കടലിൽ നിന്ന് കരകയറാൻ കഴിയൂ എന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. ധാർമിക മൂല്യങ്ങൾ ബലികഴിച്ച് അധികാര സ്ഥാനങ്ങൾ ഉറപ്പിക്കുന്ന സാഹചര്യത്തിൽ ഗാന്ധി ദർശനങ്ങൾ ചേർത്ത് പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും ജീവിതം കൊണ്ട് ലോകത്തിന് നൽകിയ മഹത്തായ പാഠങ്ങൾ ഇന്നും വെല്ലുവിളിയായി നിലനിൽക്കും എന്നും നന്മയുടെ ആദർശങ്ങൾ സമൂഹത്തിൻറെ ഗുണപരമായ മാറ്റത്തിന് വേണ്ടിയാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വ ശാന്തി ദിനാചരണവും പ്രാർത്ഥനാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. ജില്ലാ പ്രസിഡൻറ് പ്രൊഫ. ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ.തോമസ് പി.ജോർജ് , കൺവീനർ ലിനോജ് ചാക്കോ, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എം സലിം , ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ.എബ്രഹാം പട്യായാണി, പി.ഡി ജോർജ്, മറിയം തോമസ്, ക്യാപ്റ്റൻ സി.എ റോസമ്മ, ജോർജി എബ്രഹാം, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...