ട്രിവാന്‍ഡ്രം കാര്‍ണിവല്‍ നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട സംരംഭകരെയും വനിത സംരംഭകരെയും ഉള്‍പ്പെടുത്തി ബിസ്‌ഗേറ്റ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയായ ട്രിവാന്‍ഡ്രം കാര്‍ണിവല്‍ നാളെയും മറ്റന്നാളും (ശനി, ഞായര്‍) രാവിലെ 10.30 മുതല്‍ രാത്രി 09.30 വരെ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും പ്രവേശനം സൗജന്യമാണ്.

സംസ്ഥാനത്തെ കുടുംബ കേന്ദ്രീകൃത സംരംഭക യൂണിറ്റുകള്‍ക്കും വ്യത്യസ്തതരം ഉത്പന്നങ്ങള്‍ നിര്‍മിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ വില്‍ക്കുന്ന വനിതാ സംരംഭകര്‍ക്കും നേരിട്ടൊരു വിപണി എന്ന ആശയത്തിലാണ് കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം സ്റ്റാളുകളിലായി ഒരു കുടുംബത്തിന് ആവശ്യമായ വിവിധതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഗാര്‍മെന്റ്‌സ്, കോസ്‌മെറ്റിക്‌സ്, ഓര്‍ണമെന്റ്‌സ്, വെല്‍നസ്സ്, ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍, ആര്‍ട്ട്, ക്രാഫ്റ്റ്, ഫുഡ്‌സ്, കേക്ക്‌സ്, ഹെല്‍ത്ത് ഡ്രിങ്ക്‌സ്, ഹോം കെയര്‍, ഹോം ഡെകോര്‍, ഓര്‍ഗാനിക്, ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍സ്, സോളാര്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗങ്ങളില്‍ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി സംരംഭകരുടെ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. ഇതോടൊപ്പം സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയില്‍  സന്ദര്‍ശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 6.30ന് ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന മണ്‍പാട്ട് സംഗീത നിശയും ഉണ്ടായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...