അടൂര്‍ മിത്രപുരത്ത് കാറുകള്‍ കൂട്ടിയിടിച്ചു ; ഒരു കാര്‍ കടയിലേക്ക് ഇടിച്ച് കയറി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ മിത്രപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടര്‍ന്ന് കടയുടെ മേല്‍ക്കൂര ഇളകി കാറിന് മുകളിലേക്ക് വീഴുകയും ചെയ്തു. എം.സി റോഡില്‍ ഇന്ന് മൂന്നുമണിയോടെ ആയിരുന്നു അപകടം നടന്നത്. ഷോറൂമിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് കൂടി സഞ്ചരിച്ച കാറില്‍ ഇടിച്ചത്. സമീപത്തുണ്ടായിരുന്ന സ്കൂട്ടറുകളിലും കാര്‍ ഇടിച്ചിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗത്തെ ടയറുകള്‍ ഊരിത്തെറിക്കുകയും ചെയ്തു.

ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഒരു കാര്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതിനെ തുടര്‍ന്ന് പോസ്റ്റ് രണ്ടായി ഒടിഞ്ഞു. ഇരുകാറുകള്‍ക്കും സ്കൂട്ടറുകള്‍ക്കും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കാറുകള്‍ ഇടിച്ച് കയറിയ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അടൂര്‍ ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. റോഡില്‍ വീണ ഓയിലും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഫയര്‍ ഫോഴ്സ് നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...