പന്തളം: ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനുമായ അഡ്വ. ജിതേഷ്ജിയെയും പ്രമുഖ ഡയബറ്റോളജിസ്റ്റും കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എം ഡി യുമായ ഡോ. ജി വിജയകുമാറിനെയും പന്തളം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കലാമേള ‘ഉണർവ്വ് 2024’ ൽ മുഖ്യാതിഥികളായിരുന്നു ഇരുവരും. കുളനട ആരോഗ്യ നികേതനം പാർക്കിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ചും ദേശത്തിന്റെ പൈതൃകസ്വത്തായ ‘ആറന്മുള കണ്ണാടി’ ഉപഹാരമായി നൽകിയുമാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അഡ്വ. ജിതേഷ്ജിയെയും ഡോ. വിജയകുമാറിനെയും ആദരിച്ചത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, പന്തളം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.എം മധു, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി.എസ്.അനീഷ് മോൻ, രജിത കുഞ്ഞുമോൻ, ലാലി ജോൺ, ജൂലി ദിലീപ്, രേഖ അനിൽ, അനില.എസ്.നായർ, ശോഭ മധു, ഉണ്ണികൃഷ്ണ പിള്ള, ഐശ്വര്യ ജയചന്ദ്രൻ, അബ്ദുൾ ബാരി.സുമയ്യ എസ്, അജിത ജി, കൃഷ്ണ കുമാർ, അമ്പിളി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.