കോഴിക്കോട് കോര്‍പ്പറേഷനിലെ സങ്കര്‍ഷത്തില്‍ 37പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷനിലെ സങ്കര്‍ഷത്തില്‍ 37പേര്‍ക്കെതിരെ കേസ്. പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. 25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. പി എന്‍ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കോര്‍പ്പറേഷനുള്ളില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ച പതിനഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പിഎന്‍ബി അക്കൗണ്ട് തട്ടിപ്പിനെ ചൊല്ലി കോഴിക്കോട് നഗരസഭയില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. ഇതിന് ശേഷമാണ് നഗരസഭാ മന്ദിരത്തിന് അകത്ത് കൂട്ടത്തല്ലുണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...