മേയറെ അക്രമിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കോര്‍പറേഷനില്‍ മേയറെ അക്രമിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത് പ്രതിപക്ഷ നേതാവ് രാജന്‍ ജെ പല്ലന്‍, ജോണ്‍ ഡാനിയല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം മേയറെ കാര്‍ തടഞ്ഞ് പുറത്തു കടക്കാന്‍ പ്രതിപക്ഷം അനുവദിച്ചിരുന്നില്ല. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണു കേസ്.

മാസ്റ്റര്‍പ്ലാന്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച്‌ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്ന ഉത്തരവ് പാലിക്കാതെ കൗണ്‍സില്‍ പിരിച്ചുവിട്ടതിന് എതിരെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ സഹിഷ്ണുതയോടെ പെരുമാറാന്‍ തയ്യാറാകാതെ മേയര്‍ പകപോക്കല്‍ രാഷ്ട്രീയം നടത്തുകയാണെന്നു രാജന്‍ ജെ. പല്ലനും നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേലും പറഞ്ഞു.

കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കല്‍ എന്ന കോടതി ഉത്തരവ് പൂര്‍ണമായി മേയര്‍ പാലിക്കാത്തതിനാല്‍ കോടതിയുടെ നിര്‍ദേശപ്രകാരം കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ സെക്രട്ടറിക്കു കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. മേയറുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമത്തിന്റെ ഏതറ്റംവരെ പോയിട്ടാണെങ്കിലും മാസ്റ്റര്‍പ്ലാനിലെ അഴിമതി തുറന്നുകാട്ടുമെന്നും ഭരണ സ്വാധീനത്തിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് കേസുകള്‍ എടുപ്പിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന പ്രതിഷേധസമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ടെന്നും ഇരുവരും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...