എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ഇ പി ജയരാജന് മാത്രമേ വിഷയത്തില്‍ ഉത്തരം നല്‍കാന്‍ കഴിയൂ.എ കെ ജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് രാഷ്ട്രീയം കളിക്കരുത്.അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പോലീസിന്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പോലീസ് തരം താഴ്ന്നു. നീതി നടപ്പാക്കാനുള്ള ധാര്‍മികബോധമില്ലാത്ത വിഭാഗമായി പൊലീസ് മാറിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ഇതിനിടെ എം എം മണിയുടെ ആക്ഷേപത്തില്‍ ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സിപിഎംഐ നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം നടപടികളില്‍ ഇടപെടാനുള്ള അവകാശം ഉണ്ടെന്നും സി പിഎം ഐയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.സിപിഐഎം കെ കെ രമയോട് ചെയ്തത് വലിയ ക്രൂരതയാണ്. എന്നിട്ടും അവരെ ഇപ്പോഴും വേട്ടയാടുന്നുവെന്നും കെ സുധാകരന്‍ എം പി പറഞ്ഞു.എം.എം മണി എല്ലാ കാലത്തും വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നേതാവാണ്. മുഖ്യമന്ത്രിയുടെ നിലപാട് ഇതാണെങ്കില്‍ മണിയുടെ കാര്യത്തില്‍ കൂടുതല്‍ പറയാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ എസ് യു , യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. ഇതിനിടെ കെ എസ് യു ചിന്തന്‍ ശിബിര്‍ ക്യാമ്പില്‍ നടന്നതെന്ന് പറയപ്പെടുന്നത് വസ്തുതാപരമായ കാര്യങ്ങളല്ല. പരാതി കെട്ടിച്ചമച്ചതാണെന്നും അക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...