ലഹരിയിൽ മതിമറന്ന് കൊച്ചി നഗരം ; മദ്യം , കഞ്ചാവ് ഉപയോഗം , റോഡിലേക്ക് ബിയർ കുപ്പി വലിച്ചെറിഞ്ഞു ; ബൈക്ക് ഇടിച്ചു വീഴ്ത്തി ; കൂറ്റൻ നായയെ ഇറക്കി കാർ യാത്രികന്റെ അഴിഞ്ഞാട്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മദ്യം, കഞ്ചാവ് ലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്റെ പരാക്രമം. കൊച്ചി പാലാരിവട്ടത്താണ് കാർ യാത്രികന്റെ അഴിഞ്ഞാട്ടം. സംഭവത്തിൽ കാക്കനാട് സ്വദേശ് ആഷിക് തോമസ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട ഇയാൾ കാറിൽ നിന്നു റോഡിലേക്ക് ബിയർ കുപ്പി വലിച്ചെറിഞ്ഞു. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് കുപ്പി ദേഹത്ത് കൊള്ളാതെ രക്ഷപ്പെട്ടത്.

ബിയർ കുപ്പി വലിച്ചെറിഞ്ഞത് ബൈക്ക് യാത്രികൻ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യം ഇഷ്ടപ്പെടാതിരുന്ന ആഷിക് കാറിലുണ്ടായിരുന്ന കൂറ്റൻ നായയെ പുറത്തിറക്കി. ഇതോടെ ബൈക്ക് യാത്രികൻ പിൻവാങ്ങി. എന്നാൽ കുറച്ചു മാറി ബൈക്ക് നിർത്തിയപ്പോൾ ആഷിക് കാറുമായി പിന്നാലെ എത്തി ഇടിച്ചു വീഴ്ത്തി. പിന്നാലെ നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തി. പോലീസ് വന്നപ്പോഴും ആഷിക് അഴിഞ്ഞാട്ടം തുടർന്നു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യം, കഞ്ചാവ് ഉപയോ​ഗിച്ചതായി തെളിഞ്ഞു. പിന്നാലെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...