ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം നൽകും ; മന്ത്രിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുത്തു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന പരസ്യ പ്രഖ്യാപനത്തിന്റ പേരിലാണ് നടപടി. കോണ്‍ഗ്രസിന്റ പരാതിയില്‍ സുര്‍ഖി നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസിലും ബിജെപിയിലും ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയാണ്. പ്രശ്‌ന പരിഹാരത്തിനായി രണ്ടു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ട്. ഇന്നലെ ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഹുസൂരില്‍ കമല്‍നാഥ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ കമല്‍നാഥിന്റെ തന്നെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3ന് വോട്ടെണ്ണലും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...