നാമജപയാത്രയ്ക്കെതിരായ കേസ് പിന്‍വലിക്കാം; പോലീസിന് നിയമോപദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം. ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാമെന്നാണ് നിയമോപദേശം. അസിസന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മനുവാണ് കന്റോണ്‍മെന്റ് പോലീസിന് നിയമോപദേശം നല്‍കിയത്.

ഓഗസ്റ്റ് 2നു പാളയം ഗണപതി ക്ഷേത്രത്തിനു സമീപം എന്‍എസ്എസ് നേതൃത്വത്തില്‍ നാമജപയാത്ര നടത്തിയതിന്റെ പേരില്‍ വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്താണു കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയും നല്‍കി. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11ന് ദേശീയ വായനാദിന മാസാചരണത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ...