ഹരിപ്പാട് : തോമസ് കെ.തോമസ് എംഎല്‍എയെയും ഭാര്യ ഷേര്‍ളി തോമസിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ എന്‍സിപി വനിതാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ബി.ജിഷക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. ഷേര്‍ളി തോമസിന്‍റെ പരാതിയിലാണിത്. ഹരിപ്പാട്ടു നടന്ന എന്‍സിപി ഫണ്ട് ശേഖരണ പരിപാടിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജിഷയുടെ പരാതിയില്‍ എംഎല്‍എക്കും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി.
ഇതേ യോഗത്തില്‍ വെച്ച് ജിഷ അപമാനിച്ചെന്നും ഇതു പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്നത്തിന്‍റെ ഭാഗമാണെന്നും ഷേര്‍ളി തോമസിന്‍റെ പരാതിയില്‍ പറയുന്നു. രണ്ടു പരാതിയും കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയാണ് അന്വേഷിക്കുന്നത്. രണ്ടു കേസിലും മഹസര്‍ തയാറാക്കിയെന്ന് ഡിവൈഎസ്പി അറിയിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























