ഭാഗ്യലക്ഷ്മിയുടെ പരാതി : ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. നേരത്തേ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശാന്തിവിള ദിനേശ് തന്നെ പേരുപറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പലതവണ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക, സാംസ്‌കാരിക സിനിമാരംഗത്തെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്കിയിട്ടും നടപടി എടുക്കാതായതോടെയാണ് നേരിട്ട് പ്രതികരിച്ചതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ്‌ക്കെതിരേയും വിജയ്യുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരേയും കേസെടുത്തിരുന്നു. നടപടികളെ നിയമപരമായി നേരിടുമെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ഇതിനിടയിലാണ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....