ലൈഫ് മിഷൻ കേസ് ; സ്വപ്‌ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ സിഇഒ യു വി ജോസിനെയും ഏജൻസി ചോദ്യം ചെയ്യും. കേസിലെ കമ്മീഷൻ കാര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. സന്തോഷ് ഈപ്പനെയാണ് ചോദ്യം ചെയ്തത്.

കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടി. കരാറിലെ കമ്മീഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യൂണിടാക്കും സെയിൻ വെഞ്ചേഴ്‌സുമാണ് ഒന്നും രണ്ടും പ്രതികൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....