സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ല, ഗോവിന്ദന്റേത് ഭീഷണിയുടെ സ്വരമല്ല : ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പരാതിക്കാരൻ പരാതി നൽകിയത്. ജീവിക്കുന്ന തെളിവുകളാണ് സമർപ്പിച്ചത്. അങ്ങനെ വരുമ്പോൾ കേസെടുക്കാതിരിക്കാൻ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെക്കുറിച്ച് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും വിവരമുണ്ടങ്കിൽ പോലീസിനെ അറിയിക്കൂ എന്നായിരുന്നു വ്യാജ രേഖ ചമച്ച കേസിലെ വിഷയത്തിൽ ജയരാജന്റെ പ്രതികരണം.

നിങ്ങളുടെ കയ്യിൽ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ. അത്യന്തം ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ആരെങ്കിലും ഒളിവിൽ പാർപ്പിച്ചതായി അറിഞ്ഞാൽ മാധ്യമങ്ങൾക്കും ചൂണ്ടിക്കാട്ടാം. പ്രതികളെ രക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ഒരു പരാതി വന്നാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. ഏഷ്യാനെറ്റ്‌ ലേഖിക നിരപരാധി ആണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകില്ല. തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യം ഇല്ല. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാം. അതേസമയം, എം വി ഗോവിന്ദന്റെ പരാമർശത്തിലും ജയരാജൻ പ്രതികരിച്ചു. പോലീസിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയുക മാത്രമാണ് പാർട്ടി സെക്രട്ടറി ചെയ്തത്. ഭീഷണിയുടെ സ്വരമല്ല ഗോവിന്ദന്റേതെന്നും ജയരാജൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...