അപവാദ പ്രചാരണം നടത്തുന്നു ; സ്വപ്നയ്ക്കും വിജേഷിനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും തളിപ്പറമ്പ് പോലീസ് എതിരെ കേസ് എടുത്തു. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷാണ് പോലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം. സിപിഎം നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം കര്‍ണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യല്‍ 9 മണിക്കൂര്‍ പിന്നിട്ടു. സ്വപ്നയും സരിത്തും മഹാദേവപുര പൊലീസ് സ്റ്റേഷനിലുണ്ട്. ബംഗളുരുവില്‍ നിന്നാണ് സ്വപ്ന സുരേഷ് തുടര്‍ച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്.
സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴിയെടുത്തു. കണ്ണൂരിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...