കെ സുധാകരനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകും : എകെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ സുധാകരനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പോലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പോലീസല്ല, കോടതിയാണ്. കേസ് പോലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സർക്കാർ നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും : നിര്‍മ്മാണ സാമഗ്രികള്‍...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ട്രാഫിക് സിഗ്നല്‍...

അടൂരില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

0
അടൂര്‍ : അടൂര്‍ വടക്കടത്ത്കാവില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു....

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...