ജിയോയുടെ ‘5ജി’ ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തും ; അതും കുറഞ്ഞ വിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവവും രാജ്യത്തെ വരിക്കാരുടെ ഡാറ്റ ഉപഭോഗത്തിന്റെ ശീലവും മാറ്റിമറിച്ച ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ദിവസവും ജിബി കണക്കിന് ഡാറ്റ ഉപയോഗിക്കുന്ന ഇന്നത്തെ കാലത്തിലേക്കുള്ള യാത്ര ജിയോയിൽ നിന്നുമായിരുന്നു. കുറഞ്ഞ ചിലവിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം വില കുറഞ്ഞ ഫോണും ജിയോ പുറത്തിറക്കി. ജിയോഫോൺ സാധാരണക്കാരായ ആളുകൾക്ക് ഏറെ ഉപയോഗപ്രദമാണ്. ഇപ്പോൾ 5ജിയുടെ കാലത്ത് ജിയോഫോൺ 5ജി
പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി.

ജിയോഫോൺ 5ജിയുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഈ ഡിവൈസിന്റേത് എന്ന് അവകാശപ്പെടുന്ന ഫോട്ടോകളും ഓൺലൈനിൽ ലീക്ക് ആയിട്ടുണ്ട്. ഗുളികയുടെ ആകൃതിയുള്ള ക്യാമറ മൊഡ്യൂളുള്ള ഫോണിൽ ഡാർക്ക് ബ്ലൂ ടോണാണ് കാണുന്നത്. ഇത് ജിയോഫോൺ 5ജിയുടേത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും സൂചനകളൊന്നും ലഭിക്കാത്തതിനാൽ സ്ഥിരീകരിക്കാൻ സാധിക്കുകയില്ല.

പുറത്ത് വന്ന ചിത്രം അനുസരിച്ച് ജിയോഫോൺ 5ജിയുടെ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ എഐ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാണുള്ളത്. എൽഇഡി ഫ്ലാഷിനായി പിന്നിൽ ഒരു കട്ട്ഔട്ടും നൽകിയിട്ടുള്ളതായി കാണാം. ട്വിറ്ററിലൂടെ പുറത്ത് വന്ന ഫോട്ടോയിൽ ഫോണിന്റെ മുൻഭാഗവും കാണിക്കുന്നുണ്ട്. 6.6 ഇഞ്ച് വലിപ്പമുള്ള, ഉയരമുള്ള ഡിസ്‌പ്ലേയാണ് ഈ ജിയോഫോൺ 5ജിയിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. ഫ്രണ്ട് പാനലിൽ വാട്ടർ ഡ്രോപ്പ് നോച്ചും ഉണ്ടായിരിക്കും. ജിയോഫോൺ 5ജിയുടേത് എന്ന് അവകാശപ്പെടുന്ന ഫോട്ടോയിൽ കാണുന്ന ഫോണിന്റെ ഡിസ്പ്ലെയിൽ ഡൗൺലോഡ് വേഗത 479 എംബിപിഎസ് കാണിക്കുന്ന ഒരു ജിയോ 5ജി സ്പീഡ് ടെസ്റ്റും ഉണ്ട്. ഫോട്ടോകളിലെ ഫോണിന്റെ അവസ്ഥ കണ്ടാൽ ഇതൊരു ഡമ്മി യൂണിറ്റ് ആയിരിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്, അതല്ലെങ്കിൽ ഇതൊരു പ്രൊഡക്ഷൻ യൂണിറ്റ് ആയിരിക്കും. ഈ ഫോട്ടോയിൽ കാണുന്ന ഫോണിൽ നിന്നും മാറ്റങ്ങളോടെയാകും യഥാർത്ഥ ജിയോഫോൺ 5ജി പുറത്തിറങ്ങുന്നത്.

ജിയോഫോൺ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ചിപ്പ്സെറ്റോ യൂണിസോക്ക് 5ജി ചിപ്‌സെറ്റോ ഉപയോഗിക്കാനാണ് സാധ്യത. ഫോണിന്റെ ഫ്രണ്ട് പാനലിൽ 5 മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കും. റിലയൻസ് ജിയോഫോൺ 5ജി ദീപാവലി സമയത്തോ പുതുവർഷത്തിലോ പുറത്തിറങ്ങിയേക്കും. ഗൂഗിളുമായി സഹകരിച്ചുകൊണ്ടാണ് ജിയോഫോണുകൾ പുറത്തിറക്കുന്നത്. പ്രഗതി ഒഎസ് എന്ന് വിളിക്കുന്ന ആൻഡ്രോയിഡ് ഒഎസിലാണ് ജിയോഫോണുകൾ പ്രവർത്തിക്കുന്നത്. ജിയോഫോൺ 5ജിയും ഇതേ ഒഎസിന്റെ പുതിയ പതിപ്പുമായി വരും. സ്‌മാർട്ട്‌ഫോണുകൾ കൂടാതെ റിലയൻസ് മറ്റ് ഹാർഡ്‌വെയർ ഉത്പാദനത്തിലേക്ക് കൂടി കടക്കുന്നുണ്ട്. അടുത്തിടെ, കമ്പനി 749 രൂപയ്ക്ക് ജിയോടാഗ് പുറത്തിറക്കിയിരുന്നു. ആപ്പിൾ എയർ ടാഗിന്റെ സമാനമായ പ്രവർത്തനമുള്ള ഈ ഡിവൈസിന് എയർ ടാഗുമായി താരതമ്യം ചെയ്യുമ്പോൾ വില വളരെ കുറവാണ്. താക്കോൽ, പേഴ്സ് തുടങ്ങിയ സാധനങ്ങളോ വളർത്തുമൃഗങ്ങൾ എവിടെയാണ് എന്നറിയാനും ജിയോടാഗ് സഹായിക്കുന്നു. ബ്ലൂടൂത്ത് എനേബിൾഡ് ട്രാക്കറാണ് ഇത്. ഇത് കൂടാതെ ജിയോ 2,499 രൂപയ്ക്ക് വൈഫൈ മെഷ് എക്സ്റ്റെൻഡറും നൽകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...