റി​സോ​ര്‍​ട്ടി​ല്‍വെച്ച് 40കാരിയെ പീഡിപ്പിച്ച ബി​ജെ​പി എം​എ​ല്‍​എയടക്കം 7 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ മു​നി​ര​ത്ന ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ് റിപ്പോർട്ട് ചെയ്തു. രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ക​ഗ്ഗ​ലി​യ​പു​ര പോലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍വെച്ച് 40 കാ​രി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒ​രു മാ​സ​ത്തി​നി​ടെ മു​നി​ര​ത്ന​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാ​മ​ത്തെ എ​ഫ്‌​ഐ​ആ​റാ​ണി​ത്. നേ​ര​ത്തെ ബി​ബി​എം​പി ക​രാ​റു​കാ​ര​നെ കൈ​ക്കൂ​ലി ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച​തി​നും മു​നി​ര​ത്നയെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 ​സി, 376, 506, 504, 120 (ബി), 149, 384,

406, 308 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​കു​മാ​ര്‍, സു​ധാ​ക​ര, കി​ര​ണ്‍ കു​മാ​ര്‍, ലോ​ഹി​ത് ഗൗ​ഡ, മ​ഞ്ജു​നാ​ഥ്, ലോ​കി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ള്‍. ബുധനാഴ്ച രാത്രിയാണ് എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ അതിജീവിത പോലീസിൽ പരാതിയുമായെത്തിയത്. സ്വകാര്യ റിസോർട്ടിൽവെച്ച് എംഎൽഎയുടെ മറ്റ് പ്രതികളും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എംഎൽഎയും സംഘവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മു​നി​ര​ത്ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...