വളർത്തുനായ്ക്കൾ സ്ത്രീയെ കടിച്ചു ; കന്നഡ നടൻ ദർശനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : യുവതിയെ വളർത്തുനായ്ക്കൾ കടിച്ചെന്ന പരാതിയിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ പോലീസ് കേസെടുത്തു. 48കാരിയായ സ്ത്രീക്കാണ് കടിയേറ്റത്. നടന്റെ ജീവനക്കാരനായ കെയർടേക്കറുമായി തർക്കമുണ്ടായതിനെ തുടർന്നാണ് നായ്ക്കൾ തന്നെ ആക്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു. ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു ആർആർ നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ പരാതിക്കാരി അമിത ജിൻഡാൽ ദർശന്റെ വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തു. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സ്ഥലത്ത് മൂന്ന് നായ്ക്കളുമായി ഒരാളെ കണ്ടു. വാഹനത്തിൽ കയറണമെന്നും നായ്ക്കളെ മാറ്റണമെന്നും അമിത ആവശ്യപ്പെട്ടത്തോടെ ഇരുവരും തമ്മിൽ തർക്കമായി. പാർക്കിംഗിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ഇതിനിടെ നടന്റെ ജീവനക്കാരനായ കെയർടേക്കർ നായ്ക്കളെ വിട്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കടിക്കുന്നത് കണ്ടിട്ടും നായ്ക്കളെ നിയന്ത്രിക്കാൻ കെയർടേക്കർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. നായയുടെ കടിയേറ്റ് അമിതയുടെ വയറ്റിൽ പരിക്കേറ്റിട്ടുണ്ട്. സെക്ഷൻ 189 പ്രകാരമാണ് ദർശനും കെയർടേക്കർക്കും എതിരെ രാജരാജേശ്വരി നഗർ പോലീസ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും

0
ദില്ലി: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന്...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി ; അധ്യാപകനെതിരെ കേസെടുത്തു

0
മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

0
കാസർകോട്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി...