ഹമാസുമായുളള ഏറ്റുമുട്ടലിൽ 9 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ജറുസലെം: ഗസ്സയിൽ ഹമാസുമായുളള ഏറ്റുമുട്ടലിൽ 9 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ. വടക്കൻ ഗസ്സയിൽ യുദ്ധവേധ മിസൈൽ ആക്രമണത്തിലാണ് മരണം. ഹമാസ് തൊടുത്തുവിട്ട ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ അവർ സഞ്ചരിച്ച കവചിത വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് ഗിവാതി സൈനികർ കൊല്ലപ്പെട്ടത്. ഇതേ സംഭവത്തിൽ നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 77-ാം ബറ്റാലിയൻ സൈനികർ സ്ഫോടകവസ്തുവിന് മുകളിലൂടെ ടാങ്ക് ഓടിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ സംഭവത്തിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഗസ്സ മുനമ്പില്‍ നടന്ന രണ്ട് വ്യത്യസ്തത ആക്രമണങ്ങളിലായി രണ്ട് ഗിവാതി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ദിവസം, ഗസ്സ മുനമ്പിൽ തീവ്രവാദികളുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ റോട്ടം ബറ്റാലിയനിലെ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റതായി ഐഡിഎഫ് പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണാടകയിൽ പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

0
ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വീണ്ടും ടിസ്റ്റ്....

പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ.എം. ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി...

പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു

0
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ...

പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് സുരേഷ് ഗോപി

0
തൃശൂര്‍ : പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത്...