അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസ് ; പ്രതിയെ കുടുക്കിയത് കൃത്യമായ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : തമിഴ്‌നാട് സ്വദേശിയായ  അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയെ കുടുക്കിയത് കൃത്യമായ  അന്വേഷണം.  അന്നത്തെ ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ ഉടനടി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മലയാലപ്പുഴ എസ്എച്ച്ഒ മനോജ്‌ കുമാർ, വിമൻ സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ്ഐമാരായിരുന്ന സഞ്ജു ജോസഫ്, എസ്.സവിരാജൻ, സന്തോഷ്‌, എഎസ്ഐമാരായ സന്തോഷ്‌, ആൻസി, സിപിഒ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. നവീൻ എം.ഈശോ പറയുന്നു. 2021 ഏപ്രിൽ 5ന് ആണ് കേസിന് ആസ്പദമായ സംഭവം. ലഹരിക്കടിപ്പെട്ട പ്രതി പെൺകുട്ടിയെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കിയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനായ അലക്സ്‌ പാണ്ട്യനും തൊഴിൽതേടിയാണ് കുമ്പഴയിലെത്തിയത്. വാടകവീട്ടിൽ താമസമായ ശേഷം കുട്ടിയുടെ അമ്മ തന്റെ ആദ്യവിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തകുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നു. കുട്ടിയുടെ അമ്മ അടുത്ത വീടുകളിൽ പണിക്കു പോകുമ്പോൾ മകളെ അലക്സിനെ ഏൽപിക്കും. കുട്ടി കൂടെയുള്ളത് അലക്സിന് ഇഷ്ടമായിരുന്നില്ല. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കൊലപാതകത്തിന് കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...