പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; പിതാവിന്റെ സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാതിരിപ്പറ്റയിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തും പിടിയിലായി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി രതീഷിനെ(22)യാണ് കുറ്റ്യാടി സി.ഐ. കെ. രാജീവ് കുമാറിന്റെയും എസ്.ഐ. ആർ.സി.ബിജുവിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

തൂത്തുക്കുടി ചെട്ടിവിളൈ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഉപരി പോലീസ് സ്റ്റേഷൻ എസ്.ഐ സെൽവിയുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിയായ പിതാവിനെ എടവണ്ണ ഒതായിൽനിന്ന് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ പരാതി പ്രകാരം ചേവായൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ പാതിരിപ്പറ്റയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നതിനാൽ കേസ് കുറ്റ്യാടി പോലീസിന് കൈമാറി. എ.എസ്.ഐ.മാരായ മനോജ്, കെ.പി. അഷ്റഫ്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, റിയാസ്, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...