കായംകുളം ചേപ്പാട്ട് 2 പേരെ കുത്തിയ കേസ് ; 6 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം: ചേപ്പാട് വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുണ്ടായ തർക്കത്തിനിടെ രണ്ട് പേരെ കുത്തിപ്പരുക്കേൽപിച്ച കേസിൽ 6 പ്രതികളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചേപ്പാട് കിഴക്ക് രാധേഷ് ഭവനം വീട്ടിൽ വിഷ്ണു(22), മാവേലിക്കര കൊച്ചിക്കൽ കോസ്സായി പറമ്പിൽ വീട്ടിൽ അശോകൻ( 53) എന്നിവരെ കുത്തിപ്പരുക്കേൽപിച്ച സംഭവത്തിൽ ചിങ്ങോലി പ്രഭാഭവനം വീട്ടിൽ ബുള്ളറ്റ് രാജേഷ് എന്ന രാജേഷ് (26), ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ (ചന്തു–27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത്ത്(കണ്ണൻ– 20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21), അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ പുലി അനൂപ് എന്ന അനൂപ്( 26 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

കുത്തേറ്റ വിഷ്ണുവും അശോകനും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 6ന് രാത്രി 7 നായിരുന്നു സംഭവം. അച്ഛനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മകൻ വിഷ്ണുവിന് കുത്തേറ്റത്.ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അശോകനെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഒളിസങ്കേതം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കായംകുളം ഡിവൈഎസ്പി അജയനാഥ് എന്നിവരുടെ നിർദേശാനുസരണം കനകക്കുന്ന് സിഐ ജയകുമാർ, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ കെ.സുനുമോൻ, സുരേഷ്, ഷമ്മി,എസ്‌സിപിഒ മാരായ അനിൽകുമാർ, പ്രദീപ്‌ ശ്യാകുമാർ, സിപിഒ മാരായ മണിക്കുട്ടൻ, പ്രസാദ്, അരുൺ , വിശാൽ, രതീഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...